covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി മുപ്പത്തേഴ് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 16,40,301 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി പതിനേഴ് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.


ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു. കഴിഞ്ഞദിവസം 22,065 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,06,165 ആയി ഉയർന്നു. നിലവിൽ 3,39,820 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1,43,709 ആയി. 94,22,636 പേരാണ് രോഗമുക്തി നേടിയത്.

ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്.യുഎസിൽ 1,90,028 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തൊന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് അറുപത്തിയൊമ്പത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,82,854 പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു.