election

തിരുവനന്തപുരം: തദ്ദേശ തിര‌ഞ്ഞെടുപ്പിൽ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ യു ഡി എഫിന് മുൻതൂക്കം. കോർപ്പറേഷനുകളിൽ എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പമാണ്. എൻ ഡി എ പലയിടത്തും അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നുണ്ട്.

കൊച്ചി കോർപ്പറേഷനിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിന് പരാജയപ്പെട്ടത് യു ഡി എഫിന് ഞെട്ടലായി. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ ബി ജെ പിയാണ് വിജയിച്ചത്. തിരുവനന്തപുരത്ത് കുന്നുക്കുഴി വാർഡിൽ എൽ ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി എ ജി ഒലീനയും പിന്നിലാണ്.

തിരഞ്ഞെടുപ്പിലെ ആദ്യ വിജയം യു ഡി എഫിനാണ്. കൊല്ലം പരവൂർ മുൻസിപ്പാലിറ്റിൽ വാർഡ് ഒന്നിലാണ് യു ഡി എഫിന് വിജയം. വോട്ടെണ്ണൽ പുരോഗമിക്കവെ പാലാ നഗരസഭയിൽ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്. ഒന്നാം വാർഡിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയും രണ്ടാം വാർഡിൽ സി പി എമ്മും വിജയിച്ചു. പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൻ ഡി എയാണ് മുന്നിൽ.

തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് 20 സീറ്റുകളിലും യു ഡി എഫ് നാല് സീറ്റുകളിലും എൻ ഡി എ ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. തൃശൂർ കോർപ്പറേഷനിൽ എൽ ഡി ഫിനാണ് മുന്നേറ്റം. കോഴിക്കോട് കോർപ്പറേഷനിലും എൽ ഡി എഫിനാണ് മുന്നേറ്റം.