election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ കൊച്ചിയിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ ബി ജെ പിയാണ് വിജയിച്ചത്. തൃശൂരിൽ എൻ ഡി എയുടെ മേയർ സ്ഥാനാർത്ഥിയായ ബി ഗോപാലകൃഷ്‌ണൻ പിന്നിലാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ എൽ ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയായ എ ജി ഒലീനയും പിന്നിലാണ്.

തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് പതിനാറ് സീറ്റുകളിലും എൻ ഡി എ പതിനാല് സീറ്റുകളിലും യു ഡി എഫ് നാല് വാർഡിലും ലീഡ് ചെയ്യുകയാണ്. ഒ‌ഞ്ചിയം അടക്കം ആർ എം പിയുടെ ശക്തി കേന്ദ്രങ്ങളിൽ എല്ലാം എൽ ഡി എഫിനാണ് വിജയം. കീഴാറ്റൂരിൽ വയൽക്കിളി സ്ഥാനാർത്ഥി ലതാ സുരേഷ് 132 വോട്ടുകൾക്ക് തോറ്റു.

ബ്ലോക്ക് പഞ്ചായത്തുകളിൽ വ്യക്തമായ മുൻതൂക്കമാണ് എൽ ഡി എഫിന്. തിരുവനന്തപുരം ജില്ലാ പ‌ഞ്ചായത്തിൽ യു ഡി എഫിനാണ് മുൻതൂക്കം. കൊച്ചി കോർപ്പറേഷനിൽ യു ഡി എഫും എൽ ഡി എഫും ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട് കോർപ്പറേഷനിൽ എൽ ഡി എഫ് ബഹുദൂരം മുന്നിലാണ്.

മന്ത്രി കെ ടി ജലീലിന്റെ വാർഡിൽ എൽ ഡി എഫ് തോറ്റു.

 ഷൊർണൂർ നഗരസഭയിൽ ബി ജെ പി മുൻതൂക്കം

 ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫിന് മുൻതൂക്കം

 കോട്ടയം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫ് മുന്നേറ്റം

 ട്വിന്റി ട്വന്റിക്ക് കിഴക്കമ്പലത്തും ഐക്കരനാടും മുന്നേറ്റം

 മുക്കം നഗരസഭയിൽ എൽ ഡി എഫിന് ലീഡ്