
തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫും എൻ ഡി എയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽ ഡി എഫ് 22 വാർഡുകളിലും എൻ ഡി എ 13 വാർഡുകളിലുമാണ് ലീഡ് ചെയ്യുന്നത്. യു ഡി എഫിന് ആകെ നാല് സീറ്റുകളിൽ മാത്രമാണ് ലീഡ്. പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ വരവ് എൽ ഡി എഫിന് ഗുണമായി. ഏഴ് സീറ്റുകളിലാണ് എൽ ഡി എഫ് മുന്നേറുന്നത്.
കൊടുവളളി നഗരസഭ ഭരണം യു ഡി എഫ് ഉറപ്പിച്ചു
എൽ ജെ ഡി ശക്തികേന്ദ്രമായ അഴിയൂരിൽ യു ഡി എഫ് മുന്നേറ്റം
തിരുവനന്തപുരത്ത് എൽ ഡി എഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന പുഷ്‌പലത തോറ്റു
കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ തോറ്റു
എം സി കമറുദ്ദീന്റെ വാർഡിൽ എൽ ഡി എഫിന് ലീഡ്
കുന്നുക്കുഴി വാർഡിൽ എൽ ഡി എഫ് മേയർ സ്ഥാനാർത്ഥി എ ജി ഒലീന തോറ്റു. യു ഡി എഫ് സ്ഥാനാർത്ഥി മേരി പുഷ്‌പത്തിന് വിജയം
പുതുപ്പളളിയിൽ യു ഡി എഫ് മുന്നിൽ
തൃശൂരിൽ എൻ ഡി എയുടെ മേയർ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ടു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫ് മുന്നിൽ
കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് എൻ ഡി എ വിജയിച്ചത് പളളിക്കുന്ന് ഡിവിഷനിൽ
കൽപ്പറ്റ നഗരസഭയിൽ എൽ ഡി എഫ് മുന്നിൽ
കോട്ടയം ജില്ലാ പഞ്ചായത്തിൽ ഷോൺ ജോർജ് മുന്നിൽ
തിരുവനന്തപുരം വഴുതക്കാട് മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വിജയിച്ചു
കോഴിക്കോട് എൽ ഡി എഫ് മുപ്പത് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു
കൊച്ചിക്ക് പിന്നാലെ കോഴിക്കോടും യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി തോറ്റു
തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ യു ഡി എഫ് മുന്നേറ്റം
കൊച്ചി കോർപ്പറേഷനിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച്
പൊന്നാന്നി മുൻസിപ്പാലിറ്റിയിൽ എൽ ഡി എഫിന് ലീഡ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫ് പതിനാറ് സീറ്റുകളിലും, യു ഡി എഫ് മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു
തൃശൂർ കോർപ്പറേഷനിൽ എൽ ഡി എഫും യു ഡി എഫും ഒപ്പത്തിനൊപ്പം
മലപ്പുറം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫിന് മെച്ചപ്പെട്ട പ്രകടനം
നെടുമങ്ങാട് നഗരസഭയിൽ 15 സീറ്റുകളുമായി എൽ ഡി എഫിനാണ് ലീഡ്
കോട്ടയം ജില്ലാ പഞ്ചായത്തിൽ പത്ത് സീറ്റുകളുമായി എൽ ഡി എഫ് മുൻതൂക്കം
ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ വാർഡിൽ യു ഡി എഫ് തോറ്റു
വർക്കല നഗരസഭയിൽ ബി ജെ പിക്ക് അപ്രതീക്ഷിത മുന്നേറ്റം
ആലപ്പുഴ നഗരസഭയിൽ എൽ ഡി എഫ് അധികാരത്തിലേക്ക്