
തിരുവനന്തപുരം : കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരവേ ലീഡ് ഉയർത്തി എൽ ഡി എഫ് മുന്നേറുന്നു. ഒടുവിൽ ലഭിക്കുന്ന ലീഡ് പ്രകാരം 21 സീറ്റുകളിൽ എൽ ഡി എഫ് ലീഡ് ചെയ്യുകയാണ്. കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചിരുന്ന ബി ജെ പി ഇപ്പോൾ 13 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. അതേ സമയം കോൺഗ്രസ് മത്സരചിത്രത്തിൽ പോലും ഇല്ലാത്ത തരത്തിലാണ് പ്രകടനം കാഴ്ചവച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണത്തെ പോലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയാകേണ്ടി വരുമോ എന്ന് അൽപ്പസമയത്തിനകം വ്യക്തമാവും