gopalakrishnan

തൃശൂർ : സംസ്ഥാന നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയം നേടാനുള്ള ബി ജെ പി ശ്രമത്തിന് തൃശൂരിൽ തിരിച്ചടി. തൃശൂർ കോർപ്പറേഷനിൽ കുട്ടൻകുളങ്ങരയിൽ നിന്നും മത്സരിച്ച ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി എ കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.

ബി ജെ പിയുടെ സിറ്റിംഗ് സീറ്റാണ് ഇത്. വോട്ടെടുപ്പ് കഴിഞ്ഞയുടൻ തന്റെ സീറ്റിൽ എതിർ പാർട്ടിയിലുള്ളവർ വോട്ട് മറിച്ചുവെന്ന ആരോപണവുമായി ബി ഗോപാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു.