
ദുബായ്: ദമ്പതികളുടെ മുറിയിലേക്ക് ഒളിഞ്ഞുനോക്കിയ ഹോട്ടൽ ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. റാസൽഖൈമയിലാണ് സംഭവം. ദമ്പതികളുടെ പരാതിയിലാണ് ശുചീകരണ തൊഴിലാളിയായ ഇയാൾക്കെതിരെ നടപടിയെടുത്തത്.
ജീവനക്കാരൻ ഒളിഞ്ഞുനോക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദമ്പതികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൂടുതൽ തുക നൽകി വലിയ ഹോട്ടലിൽ മുറിയെടുത്തത് സ്വകാര്യതയും സുരക്ഷിതത്വവും പ്രതീക്ഷിച്ചാണെന്നും അവിടെവച്ചാണ് ഇത്തരമൊരു ദുരനുഭം തങ്ങൾക്കുണ്ടായതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു.
മാനസിക പ്രയാസങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ദമ്പതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവർക്ക് ശുചീകരണ തൊഴിലാളിയും ഹോട്ടൽ മാനേജ്‌മെന്റും ചേർന്ന് പത്ത് ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി നൽകാനാണ് കോടതി ഉത്തരവിട്ടത്.കൂടാതെ ഇയാൾക്ക് ജയിൽ ശിക്ഷയും വിധിച്ചിണ്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.