election

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ ഡി എഫിന് വൻ മുന്നേറ്റം. യു ഡി എഫിന് ശക്തി കേന്ദ്രങ്ങളിൽ പലയിടത്തും തിരിച്ചടിയുണ്ടായി. ചില തദ്ദേശ സ്ഥാപനങ്ങളിൽ എൻ ഡി എ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് ലീഡ് ഉയർത്തുകയാണ്.

 തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് -51, എൻ ഡി എ-29, യു ഡി എഫ്-9

 വി മുരളീധരന്റെ വാർഡിൽ എൽ ഡി എഫിന് വിജയം

 കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകൾ എൽ ഡി എഫ് നിലനിർത്തി

 പെരിയ പഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തു

 ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പൂജപ്പുരയിൽ വിജയിച്ചു

 കൊല്ലം കോർപ്പറേഷനിൽ എൽ ഡി എഫ് അധികാരത്തിലേക്ക്

 കാരാട്ട് ഫൈസലിന് എതിരെ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്

 നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ എൽ ഡി എഫ് അധികാരത്തിലേക്ക്

 ട്വന്റി ട്വന്റി നാല് പഞ്ചായത്തുകളിൽ അധികാരത്തിലേക്ക്

 മാവേലിക്കര മുൻസിപ്പാലിറ്റിയിൽ തൃശങ്കു

 തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽ ഡി എഫ് അധികാരത്തിലേക്ക്

 എം എം മണിയുടെ മകൾ സതി ഇടുക്കി രാജാക്കാട് ഏഴാം വാർഡിൽ നിന്ന് വിജയിച്ചു

 അലൻ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് കോഴിക്കോട് തോറ്റു

 പന്തളം മുൻസിപ്പാലിറ്റിയിൽ എൻ ഡി എ അധികാരത്തിലേക്ക്

 തിരൂരിൽ യു ഡി എഫ് അധികാരത്തിലേക്ക്

 ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ തോറ്റു

 മുല്ലപ്പളളി രാമചന്ദ്രന്റെ വാർഡിൽ എൽ ഡി എഫിന് വിജയം

 മുക്കം നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ല

 ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ 21 സീറ്റ് നേടി എൽ ഡി എഫ് മുന്നേറ്രം

 ഒഞ്ചിയത്ത് ജനകീയ മുന്നണി മുന്നിൽ

 തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു

 കൊടുവളളിയിൽ കാരാട്ട് ഫൈസൽ വിജയിച്ചു