
കോട്ടയം : സമൂഹ മാദ്ധ്യമങ്ങളിലടക്കം തരംഗമായി മാറിയ വൺ ഇന്ത്യ വൺ പെൻഷൻ പ്രചരണത്തിന് തിരഞ്ഞെടുപ്പിലും ജനകീയ അംഗീകാരം. കോട്ടയം കൊഴുവനാൽ പഞ്ചായത്തിലും ഉഴവൂർ പഞ്ചായത്തിലുമാണ് വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾ മിന്നും ജയം സ്വന്തമാക്കിയത്. ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ അഞ്ജു പി. ബെന്നിയും കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡിൽ രാജേഷ് ബിയുമാണ് ജയം സ്വന്തമാക്കിയത്.