results

കൊച്ചി : മൂന്ന് മുന്നണികളെയും മാറ്റിനിർത്തി പുതു പരീക്ഷണവുമായി അരങ്ങേറ്റം കുറിച്ച ട്വന്റി 20 കിഴക്കമ്പലത്ത് നിന്നും സമീപ പ്രദേശങ്ങളിലേക്കും വളരുന്ന സൂചനയാണ് ഇക്കുറി പുറത്ത് വരുന്ന ഫലം സൂചിപ്പിക്കുന്നത്. ട്വന്റി 20 യുടെ ശക്തിഗോപുരമായ കിഴക്കമ്പലത്തിൽ നിന്നും സമീപത്തുള്ള പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കുമെന്ന വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്. മത്സരിച്ച അഞ്ച് പഞ്ചായത്തുകളായ കിഴക്കമ്പലം, വെങ്ങോല, ഐക്കരനാട്, മഴുവന്നൂർ, കുന്നത്ത് നാട് എന്നിവിടങ്ങളിൽ മികച്ച ലീഡ് നേടുകയാണ് ട്വന്റി 20. കിഴക്കമ്പലത്തിൽ നിന്നും കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുവാനുള്ള കരുത്ത് നേടുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ട്വന്റി 20. ജനകീയമായ നിരവധി പദ്ധതികളിലൂടെ രാജ്യമാകമാനം ശ്രദ്ധേയമായ കിഴക്കമ്പലം മോഡൽ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിക്കുകയാണ്.

കിഴക്കമ്പലത്ത് നിർണായക ശക്തിയായി വളർന്ന ട്വന്റി 20യെ കെട്ടുകെട്ടിക്കാൻ ഇക്കുറി എൽ ഡി എഫും യു ഡി എഫും സംയുക്ത സ്ഥാനാർത്ഥിയെ നിർത്തിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇതൊന്നും ഫലത്തിൽ പ്രതിഫലിച്ചുകണ്ടില്ല.