chennithala-mullappally

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ പുരോഗമിക്കവെ, യുഡിഎഫിന് കനത്ത തിരിച്ചടി എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡുകളിലടക്കം കനത്ത തോൽവിയാണ് യുഡിഎഫിന് നേരിടേണ്ടിവന്നത്. രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു.

തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ് രമേശ് ചെന്നിത്തലയുടേത്. ഇവിടെ എൽഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എൽഡിഎഫിനാണ് ജയം. എൽജെഡി സ്ഥാനാർത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാർഡിൽ വിജയിച്ചത്.