
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ പൂജപ്പുര വാർഡിൽ ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് വിജയിച്ചു. ബി ജെ പി സിറ്റിംഗ് സീറ്റായിരുന്ന പൂജപ്പുരയിൽ സംസ്ഥാന നേതാവിനെ ഇറക്കി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ശരിയെന്ന് വ്യക്തമാക്കുകയാണ് രാജേഷിന്റെ ജയം. അതേസമയം കോർപ്പറേഷനിൽ ആര് ഭരണം പിടിക്കുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എൽ ഡി എഫും ബി ജെപിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്.
വോട്ടെണ്ണൽ ആരംഭിച്ച ഘട്ടത്തിൽ എൽ ഡി എഫ് വ്യക്തമായ മേധാവിത്വം നേടിയിരുന്നുവെങ്കിലും വോട്ടെണ്ണലിന്റെ രണ്ടാം ഘട്ടത്തിൽ ബി ജെ പി മുന്നേറിയിരുന്നു. അതേസമയം നഗരത്തിൽ യു ഡി എഫ് പ്രകടനം ദയനീയമായി തുടരുകയാണ്. നിലവിൽ 42 സീറ്റുകളിൽ എൽ ഡി എഫ് മുന്നേറുകയാണ്, 26 സീറ്റുകളിൽ ബി ജെ പിയും മുന്നേറുന്നു, കേവലം അഞ്ച് സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്.