
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തോൽവിയെക്കുറിച്ചുളള പ്രതികരണവുമായി ടി.എൻ പ്രതാപൻ എം.പി. തോൽവിയുടെ കാരണം പ്രത്യേകം പരിശോധിക്കും. 'ഗ്രാമപഞ്ചായത്ത് തലത്തിലുളള വ്യക്തമായ ചിത്രം ഇനിയും വരാനുണ്ട്. എങ്കിലും ഈ പരാജയം ഗൗരവമായി പഠിക്കും.പാർട്ടിക്കുളളിൽ ചികിത്സ നടത്തേണ്ടതുണ്ട്. സർജറി ചെയ്യേണ്ടിടത്ത് സർജറി തന്നെ ചെയ്യണം.' പ്രതാപൻ പറഞ്ഞു.
എന്നാൽ സംസ്ഥാന നേതൃത്വത്തെ പൂർണമായും ടി.എൻ പ്രതാപൻ പിന്തുണച്ചു. സംസ്ഥാന സർക്കാരിന്റെ കൊളളരുതായ്‌മകൾ പൊരുതിനിന്ന് പുറത്തുകൊണ്ടുവന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും പാർട്ടിയിലെ തർക്കങ്ങൾക്ക് പരിഹാരം കാണേണ്ടത് കെ.പിസിസി പ്രസിഡന്റും കെ.പി.സി.സിയുമാണെന്നും ടി.എൻ പ്രതാപൻ വ്യക്തമാക്കി.
ഈ ഫലം ഗൗരവത്തോടെ പഠിക്കേണ്ടതാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വരെ ട്വന്റി ട്വന്റി നടത്തിയ ഇടപെടലാണ് കിഴക്കമ്പലത്ത് മുന്നേറ്റമുണ്ടാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.