cat

ഒട്ടാവ: വീട്ടിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ മോഷണം പോയാൽ എന്ത് ചെയ്യും? ഒന്നുകിൽ പൊലീസിന് പരാതി നൽകും അല്ലെങ്കിൽ നാട്ടുകാരുടെയെല്ലാം സഹായത്തോടെ കള്ളനെ കണ്ടെത്തി കൈകാര്യം ചെയ്യും. എന്നാൽ കാനഡയിലെ ലൗറി പ്രിംഗിൾ എന്ന സ്ത്രീ മോഷ്‌ടാവിന് കൊടുത്ത വ്യത്യസ്തമായ ഒരു പണിയാണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.

ഇവരുടെ വീടിന്റെ മുൻവശത്തുനിന്ന് പാർസൽ പതിവായി മോഷണം പോയിരുന്നു. പാർസലുകൾ വീട്ടിൽ കൊണ്ടുവരുമ്പോൾ ബെല്ലടിച്ച് അറിയിക്കാൻ ഡെലിവറി സ്ഥാപനത്തോട് പറയാറുണ്ട്. എന്നാൽ മിക്കയാളുകളും ഇത് കേൾക്കാറില്ലെന്ന് ലൗറി പറയുന്നു. മണിക്കൂറുകൾ കഴിഞ്ഞായിരിക്കും പാർസലുകൾ വന്ന കാര്യം അറിയുന്നത്, അപ്പോഴേക്ക് എല്ലാം കള്ളൻ കൊണ്ടുപോയിരിക്കും.

ഒടുവിൽ കള്ളന് ഒരു പണി കൊടുക്കാൻ തന്നെ ലൗറി തീരുമാനിച്ചു. വളർത്തു പൂച്ചയുടെ വിസർജ്ജ്യം നിറച്ച ബോക്‌സ് വീടിന്റെ മുൻവശം വച്ചു. കൂടെ വാതിലിൽ ഒരു ഹിഡൻ ക്യാമറയും. 40 മിനിറ്റിനകം കള്ളൻ ബോക്‌സ് കൊണ്ടുപോയി. ഒപ്പം ക്യാമറയിൽ അയാളുടെ മുഖം പതിയുകയും ചെയ്തു. ഇത് ലൗറി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.