bjp

പത്തനംതിട്ട: ജില്ലയിൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന പന്തളം നഗരസഭയിൽ എൻ.ഡി.എയ്‌ക്ക് അട്ടിമറിജയം. ആകെയുള‌ള 33 വാർഡുകളിൽ ഫലമറിഞ്ഞ 30 വാർഡുകളിൽ 17 സീ‌റ്റുകളിൽ എൻ.ഡി.എ വിജയിച്ചു. എൽഡിഎഫിന് ഏഴ് സീ‌റ്റുകൾ മാത്രമാണ് ഇതുവരെ നേടാനായത്. .യു.ഡി.എഫിന് അഞ്ച് സീ‌റ്റുകളിലാണ് വിജയിക്കാനായത്. ഫലം വരാനുള‌ള മൂന്ന് വാർഡുകളിൽ രണ്ടിടത്തും ലീഡ് ചെയ്യുന്നത് ബിജെപിയാണ്.

ഭരണതുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന എൽ.ഡി.എഫിന് വൻ തിരിച്ചടിയാണിത്.ഒരിടത്ത് എൽ.ഡി.എഫിന് വിമതശല്യവുമുണ്ടായിരുന്നു.എന്നാൽ തർക്കങ്ങൾ ഉള‌ളപ്പോൾ പോലും ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് പാർട്ടിക്ക് മികച്ച വിജയം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് സീ‌റ്റുകളാണ് ബിജെപിയ്‌ക്ക് ലഭിച്ചിരുന്നത്. സി.പി.എമ്മിന് 14 സീ‌റ്റുകളാണ് ലഭിച്ചിരുന്നത്.സ്വതന്ത്രസ്ഥാനാർത്ഥി ഒരു സീ‌റ്റിൽ വിജയിച്ചു.