
ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. രണ്ട് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. രാജൗരി ജില്ലയിലെ നൗഷേര മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തുകയായിരുന്നു. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണവും വെടിവയ്പും നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.