
ബോളിവുഡ് താരം ആമിർ ഖാന്റെ മകൻ ജുനൈദ് ആമിർ ഖാൻ ബോളിവുഡിലേക്ക്. യഷ് രാജ് ഫിലിംസിന്റെ ചിത്രത്തിലൂടെയാണ് ജുനൈദ് എത്തുന്നത്. മഹാരാജ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹിച്ച്കിയുടെ സംവിധായകൻ സിദ്ധാർത്ഥ് പി മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചരിത്ര സിനിമയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.ഷർവാരി വാഗ് ആയിരിക്കും നായിക.ജയ്ദീപ് അലാവത് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.