
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിലും കോണ്‍ഗ്രസിനെ മലർത്തിയടിച്ച് ചരിത്ര വിജയം കുറിച്ച് എല്‍.ഡി.എഫ്. നീണ്ട 25 വര്‍ഷങ്ങൾക്ക് ശേഷമാണ് ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചടക്കുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ പുതുപ്പള്ളിയിൽ എൽ.ഡി.എഫ് വമ്പൻ ജയം കൈവരിച്ചത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. എല്‍.ഡി. എഫ് 7, യു.ഡി.എഫ് 6, ബി.ജെ.പി 3, ഇടതു സ്വതന്ത്രർ 2 എന്നിങ്ങനെയാണ് പുതുപ്പള്ളിയിലെ കക്ഷിനില. 2015ൽ കോൺഗ്രസ് 11 സീറ്റുകൾ നേടിയായിരുന്നു പുതുപ്പള്ളിയിൽ ആധിപത്യം സ്ഥാപിച്ചത്.