
കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ പി.സി ജോര്‍ജിന്റെ മകനും ജനപക്ഷം സ്ഥാനാര്‍ത്ഥിയുമായ അഡ്വ. ഷോൺ ജോര്‍ജിന് അട്ടിമറി വിജയം. ഡിവിഷനിൽ മത്സരരംഗത്തുണ്ടായിരുന്ന മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെയും കടത്തിവെട്ടിയാണ് ഷോൺ വിജയക്കൊടി പാറിച്ചത്. 1584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷോണിന്റെ വിജയം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.ജെ ജോസ് വലിയവീട്ടിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷോൺ ഉൾപ്പെടെ നാല് പേരാണ് ജനപക്ഷത്തിനുവേണ്ടി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്.