
മോസ്കോ: തന്റെ പ്രണയഭാജനത്തെ വിവാഹം കഴിയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് റഷ്യൻ തലസ്ഥാനമായ മോസ്കോ സ്വദേശിനിയായ റെയിൻ ഗോർഡോൺ. പക്ഷെ, റെയിൻ പ്രണയിച്ചത് മനുഷ്യനെയല്ല, ഒരു ബ്രീഫ്കേസിനെയാണ്. വിട്ടുപിരിയാൻ പറ്റാത്ത വണ്ണം തന്റെ പ്രിയതമനുമായി പ്രണയത്തിലായപ്പോഴാണ് റെയിൻ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ചത്.
സാധനങ്ങൾക്കും ആത്മാവുണ്ടെന്നും തനിക്ക് എട്ട് വയസുള്ളപ്പോൾ മുതൽ ഇത്തരത്തിൽ നിർജ്ജീവ വസ്തുക്കളോട് പ്രണയമുണ്ടെന്നും റെയിൻ പറയുന്നു.
റെയിന് മുമ്പ് ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ, ബ്രീഫ്‌കേസിനെ കണ്ടുമുട്ടിയതോടെ ആ പ്രണയം ഉപേക്ഷിച്ചു. 2015 ആഗസ്റ്റിൽ ഒരു ഹാഡ്‌വെയർ ഷോപ്പിൽ വച്ചാണ് താൻ ഈ ബ്രീഫ് കേസിനെ കണ്ടുമുട്ടിയതെന്ന് റെയിൻ പറഞ്ഞു. വിവാഹബന്ധത്തിൽ താൻ ഏറെ സന്തോഷവതിയാണെന്നും റെയിൻ കൂട്ടിച്ചേർത്തു.
നിർജീവമായ വസ്തുക്കളോട് പ്രണയം തോന്നുന്ന ഒബ്ജക്ടോഫീലിയ എന്ന അവസ്ഥയാണ് റെയിന്.