
ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള'ആഹാ" യുടെ ഗാന വീഡിയോ മലയാളത്തിന്റെ മെഗാ താരങ്ങളായ  മമ്മൂട്ടിക്കും മോഹൻലാലിലിനും ഒപ്പം തമിഴ്  താരങ്ങളായ കാർത്തിയും വിജയ് സേതുപതിയുംഇന്ദ്രജിത്തിന്റെ ജന്മദിനമായ  ഇന്ന് പുറത്തിറക്കും . സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ' ആഹാ" യുടെ രചയിതാവ്  ടോബിത് ചിറയത്താണ്.  സയനോര ഫിലിപ്പാണ്  സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജുബിത് നമ്രദത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ്  ഗാനരചയിതാക്കൾ.ശാന്തി ബാലചന്ദ്രനാണ്  ഇന്ദ്രജിത്തിന്റെ നായികയായി എത്തുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് ഇൗ സ്പോർട്സ് ഡ്രാമയിലെ മറ്റു പ്രധാന താരങ്ങൾ. അനുരാധ െെക്രം നമ്പർ 59/2019 എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്.