
ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രമാണിത്. ഇൗ ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് രതീഷ് രവിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം. ഫായിസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. കോസ്റ്റ്യൂംസ് : സ്റ്റെഫി സേവ്യർ, ആർട്ട്: സുഭാഷ് കരുൺ, മേക്കപ്പ് : രഞ്ജിത് ആർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.ലില്ലി ,അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.