
സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചിട്ട റെസ്റ്റോറന്റുകള്‍ ഒക്കെ തുറന്നു തുടങ്ങി. അപ്രതീക്ഷിതമായി എത്തിയ പകര്‍ച്ചവ്യാധി ലോകമെമ്പാടും കോടിക്കണക്കിന് ആളുകളെ ദുരിതത്തില്‍ ആക്കിയിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിലും നിരധി പേരെ ഭാഗ്യം തുണച്ചിട്ടുണ്ട്.
പെന്‍സില്‍വാനിയയിലെ ഒരു ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ വെയിട്രസിന് ടിപ്പ് കിട്ടിയത് 3.6 ലക്ഷം രൂപയോളം. ഭക്ഷണം കഴിച്ചയാള്‍ ഓര്‍ഡര്‍ ചെയ്തത് 15,080 രൂപയുടെ ഭക്ഷണം. 205 ഡോളറിന്റെ ഭക്ഷണത്തിന് 5,000 ഡോളര്‍ ടിപ്പ് നൽകി വെയിട്രസിനെ മാത്രമല്ല റെസ്റ്റോറന്റ് ഉടമയേയും ഭക്ഷണം കഴിച്ചയാള്‍ ഞെട്ടിച്ചു. ടിപ്പ് കിട്ടിയ ഗിയന്ന ഡിഎയ്ഞ്ചലോ എന്ന വെയിട്രസ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. പാര്‍ട് ടൈമായി ആണ് റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്നത്. സമ്മാനമായി കിട്ടിയ തുക യൂണിവേഴ്‌സിറ്റി ഫീസിനായി ചെലവഴിയ്ക്കാനാണ് വിദ്യാര്‍ത്ഥിനിയുടെ തീരുമാനം.
റെസ്റ്റോറന്റിലെ ജീവനക്കാരിയ്ക്ക് കിട്ടിയ സഹായത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ടുള്ളതായിരുന്നു റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആന്റണീസ് അറ്റ് പാക്‌സണ്‍ എന്ന റെസ്റ്റോറന്റിന്റെ എഫ്ബിയിൽ പോസ്റ്റ് ഇട്ടയുടന്‍ പ്രതികരണവുമായി എത്തിയത് നിരവധി പേരാണ്. ഹോട്ടല്‍ പ്രതിസന്ധിയില്‍ ആയിരുന്നപ്പോള്‍ തന്നെയാണ് അജ്ഞാതന്റെ സഹായവുമെത്തിയത്. നല്ലവരായ മനുഷ്യര്‍ ലോകത്ത് ഇപ്പോഴും അവശേഷിയ്ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അവിശ്വസനീയമായ ഈ സമ്മാനം എന്ന് പലരും കമന്റുകൾ നൽകി.