
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന് ട്രംപിനൊപ്പം പ്രചാരണം നടത്തിയ യു.എസ് അറ്റോർണി ജനറൽ വില്യം ബാർ രാജിവെച്ചു. ഇത് മൂലം ജെഫ് റോസനെ പുതിയ ആക്ടിംഗ് അറ്റോർണി ജനറലായി ട്രംപ് നിയമിച്ചു. അതേസമയം, വില്യം ബാർ അമേരിക്കൻ ജനാധിപത്യത്തിന് കണക്കാക്കാനാവാത്ത നഷ്ടമാണ് വരുത്തിവച്ചതെന്ന് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗം ഡേവിഡ് സിസില്ലിൻ കുറ്റപ്പെടുത്തി.ട്രംപിനൊപ്പം നിന്ന് നുണപ്രചാരണം നടത്തിയ ബാർ അറ്റോർണി ജനറൽ പദവി കളങ്കപ്പെടുത്തിയെന്ന് മറ്റൊരു കോൺഗ്രസ് പ്രതിനിധി ആദം ഷിഫ് ആരോപിച്ചു.