jk

ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ച പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ചൊവ്വാഴ്ച രജൗരി ജില്ലയിലെ നൗഷേര മേഖലയിൽ യാതൊരു പ്രകോപനവുമില്ലാതെ വെടിനിറുത്തൽ കരാർ ലംഘിച്ച രണ്ട് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണവും വെടിവയ്പും നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

അതിർത്തിയിൽ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിക്കുന്നത് വർദ്ധിക്കുകയാണെന്നും സാധാരണക്കാർ ഇവരുടെ ആക്രമണത്തിനിരയാകുന്നതായും ആർമി വൈസ് ചീഫ് ലെഫ്റ്റനന്റ് ജനറൽ സതിന്ദർ കുമാർ സൈനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.