
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ (76) ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയാലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ ഒമ്പതിനാണ് ബുദ്ധദേവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.