
കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് മെമ്പറാവുകയാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്ന് ആദ്യ മത്സരത്തിലൂടെ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയ്. യു ഡി.എഫ് സ്ഥിരമായി വിജയിച്ചിരുന്ന വാർഡാണിത്. മത്സരിക്കാൻ ഇരുപത്തിയൊന്ന് വയസു തികയണമെന്നാണ് ചട്ടം. ഇരുപത്തിയൊന്ന് വയസ് പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിർദ്ദേശ പത്രിക നൽകിയത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിഅംഗവും എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ രേഷ്മ ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയ് ടി. മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ്.