muralidharan

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരന്‍. തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടത്. മേജര്‍ സര്‍ജറി തന്നെ വേണം. കെപിസിസി ഓഫീസില്‍ അടച്ചിരുന്ന് തീരുമാനമെടുക്കുന്ന രീതി മാറ്റണം. ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ ശത്രു ആക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ബിജെപിയുടെ വളര്‍ച്ച നിസാര കാര്യമല്ലെന്നും മുരളീധരന്‍ പറഞ്ഞു.