
വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ മിനസോട്ടയിൽ വീട്ടിൽ വളർത്തുന്ന ജർമ്മൻ ഷെപ്പേഡിന്റെ ആക്രമണത്തിൽ 14കാരൻ മരിച്ചു. ഡിയോൻ ബുഷ് എന്ന കുട്ടിയാണു മരിച്ചത്. പലപ്പോഴും അക്രമാസക്തനായിരുന്ന പട്ടിയെ വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് പൊലീസ് വെടിവച്ചു കൊന്നു.പിതാവാണ് അബോധാവസ്ഥയിൽ ശരീരം മുഴുവൻ പരുക്കുകളോടെ കിടക്കുന്ന മകനെ കണ്ടത്. ഉടൻ പൊലീസെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജർമൻ ഷെപേഡിനെ പോളണ്ടിൽ നിന്ന് ആറുമാസം മുൻപു കൊണ്ടു വന്നതാണ്. മൂന്നു വയസാണ് പട്ടിയുടെ പ്രായം. ഡിയോനെ ആക്രമിക്കാൻ പട്ടിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് അന്വേഷിച്ചു വരികയാണ്.