ലണ്ടൻ : കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചെങ്കിലും കോച്ച് സ്ളാവൻ ബിലിച്ചിനെ പുറത്താക്കി വെസ്റ്റ് ബ്രോംവിച്ച് അൽബിയോൺ. സീസണിലെ 13 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബിലിച്ചിന് നേടിയെടുക്കാൻ കഴിഞ്ഞത്. എട്ടുകളികൾ തോറ്റു. നാലെണണം സമനിലയിലായി. കഴിഞ്ഞ മാസം ഷെഫീൽഡ് യുണൈറ്റഡിനെതിരെയായിരുന്നു ഏകജയം.ഈ സീസണിൽ കസേര തെറിക്കുന്ന ആദ്യ പ്രിമിയർ ലീഗ് കോച്ചാണ് ബിലിച്ച്.