
ബ്രസീലിയ : 10 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വടക്കുകിഴക്കൻ ബ്രസീലിലെ ഒരു പുരാതന തടാകത്തിന്റെ തീരത്ത് കോഴിയുടെ വലുപ്പമുള്ള ക്രിറ്റേഷ്യസ് പീരിയഡ് ദിനോസർ ജീവിച്ചിരുന്നെന്ന് ഗവേഷകർ.
ഇത് മുൻകാലങ്ങളിൽ കണ്ടെത്തിയ ജുറാസിക് കാലഘട്ടത്തിലെ ചെറിയ ദിനോസറുകളുടേതിന് സമാനമാണെന്ന് ഗവേഷകർ പറയുന്നു. ഉബിരാജാര ജുബാറ്റസ് എന്നറിയപ്പെടുന്ന ഈ ദിനോസറിന് കെരാറ്റിനാൽ നിർമ്മിച്ച മുടി പോലുള്ള തൂവലുകൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഉബിരാജരയുടെ മുടി പോലുള്ള ഘടനകൾ പ്രോട്ടോഫെതർസ് എന്നറിയപ്പെടുന്ന തൂവലുകളുടെ രൂപഭേദമാണെന്ന് കരുതപ്പെടുന്നു. ഇത് തൂവലുകളല്ല, പകരം സസ്തനികളുടെ പ്രത്യേക ശരീര ഘടനയുടെ ഭാഗമാണെന്ന് വാദിക്കുന്നവരുമുണ്ട്. പല ദിനോസറുകൾക്കും തൂവലുകൾ ഉണ്ടായിരുന്നു. 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ചെറിയ തൂവൽ ദിനോസറുകളിൽ നിന്നാണ് പക്ഷികൾക്ക് പരിണാമം സംഭവിച്ചതെന്നാണ് ഗവേഷകരുടെ അനുമാനം..