
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ലീഗിന്റെ സ്വാധീന മേഖലകള്‍ ഭദ്രമാണെന്നും തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോണ്‍ഗ്രസും വിശദമായി പരിശോധിക്കണമെന്നും മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി.
ലീഗിന് സ്വാധീനമുള്ള മലപ്പുറം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് തുടങ്ങിയ വടക്കന്‍ മേഖലകളില്‍ നിന്നും മികച്ച ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ സ്വാധീന മേഖലകളെല്ലാം ഭദ്രമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ ലീഗ് കുറഞ്ഞ സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ എന്താണ് സംഭവിച്ചതെന്ന് പ്രത്യേകം പരിശോധിക്കുമെന്നും വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ നിലനിന്നത് നന്നായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.