bjp

തിരുവനന്തപുരം: ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബി.ജെ.പി വളരുമെന്ന് നടൻ കൃഷ്ണ കുമാർ.വരും ദിനങ്ങളിൽ കാണാൻ പോകുന്നത് എൻ.ഡി.എയ്ക്കെതിരായ എൽ.ഡി.എഫ് യു.ഡി.എഫ് സഖ്യമായിരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശ‌ക്തമായ മുന്നേറ്റം കാഴ്‌ചവച്ചതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൃഷ്ണകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

"ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്.ദശകങ്ങളായി ഒരു കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയിൽ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കെട്ടുകെട്ടിച്ചതോർക്കുക. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുനിന്നാണ് പലതും തുടങ്ങുന്നത്. പാർലമെന്റിൽ രണ്ട് സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബി.ജെ.പി, കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കും" കൃഷ്‌ണകുമാർ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം കോർപറേഷൻ ജയിച്ച ഇടതുപക്ഷ മൂന്നണ്ണിക്ക് അഭിനന്ദനങൾ. 1f339രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച NDA മുന്നണിക്കും അഭിനന്ദനങൾ. 1f339 UDF നേ പറ്റി ഒന്നും പറയാനില്ല. 1f64f കഴിഞ്ഞ തവണ 34 സീറ്റ്‌ ഉണ്ടായിരുന്ന NDA മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയർത്തി. ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകൾ നേടുമ്പോൾ NDA യുടെ പ്രത്യകിച്ചു ബിജെപി നേതാക്കൾ, സംഘപ്രവർത്തകർ, ശക്തരായ സ്ഥാനാർഥികൾ, പാർട്ടിക്കായി പ്രവർത്തിച്ച അനേകം വ്യക്തികൾ, മീഡിയ, സോഷ്യൽ മീഡിയ സഹോദരങ്ങൾ, നല്ലവരായ ലക്ഷോപലക്ഷം വോട്ടർമാർക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി. ഒരു കാര്യം ഉറപ്പായി ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്ത. ഇനി വരും ദിനങ്ങളിൽ കാണാൻ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവർത്തിക്കുക, പ്രായത്നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ് . ദശകങ്ങളായി ഒരു കുടുമ്പത്തിന്റെ കോട്ടയായിരുന്ന അമേട്ടിയിൽ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോർക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കും. പൂർണ വിശ്വാസത്തോടെ മുന്നേറുക.. 1f6a9നമ്മൾ ജയിക്കും നമ്മൾ ഭരിക്കും 1f6a9

 

തിരുവനന്തപുരം കോർപറേഷൻ ജയിച്ച ഇടതുപക്ഷ മൂന്നണ്ണിക്ക് അഭിനന്ദനങൾ. 🌹രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച NDA മുന്നണിക്കും...

Posted by Krishna Kumar on Wednesday, 16 December 2020