kylie-jenner

2020ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ ലോക പ്രശസ്ത ടെലിവിഷന്‍ താരവും സംരംഭകയുമായ കെയ്‌ലി ജെന്നര്‍ ഒന്നാമത്. അമേരിയ്ക്കന്‍ ഫാഷന്‍ ഡിസൈനറായ കനിയേ വെസ്റ്റും പട്ടികയില്‍ മുന്നിലുണ്ട്. പട്ടികയിലെ സെലിബ്രിറ്റികള്‍ മാത്രം 2020ല്‍ ഇതുവരെ നേടിയ പ്രതിഫല തുക ? 44,887 കോടി രൂപ.

ഇതില്‍ കെയ്‌ലി ജെന്നര്‍ മാത്രം നേടിയത് 4342 കോടി രൂപ. കെയ്‌ലിയുടെ സൗന്ദര്യവര്‍ദ്ധക ഉത്പന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും വിറ്റതാണ് ഈ വര്‍ഷത്തെ വരുമാനം ഇത്രയുമായി ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള രാജ്യാന്തര പ്രശസ്ത റാപ് മ്യൂസിക് താരം കൂടിയായ കനിയേ വെസ്റ്റ് ഈ വര്‍ഷം കൊണ്ടു നേടിയത് 1251 കോടി രൂപയാണ്.

14 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സഹോദരി കെന്‍ഡലുമായി ചേര്‍ന്ന് കെന്‍ഡല്‍ ആന്‍ഡ് കൈലീ എന്ന പേരില്‍ പുതിയ വസ്ത്ര ബ്രാന്‍ഡ് താരം ആരംഭിക്കുന്നത്. 2015-ല്‍ ആയിരുന്നു ഇത്. പിന്നീട് സ്വന്തമായി കോസ്‌മെറ്റിക് ഉത്പന്നങ്ങളും വിപണിയില്‍ എത്തിച്ചു. തുടക്കത്തില്‍ ഇത് കൈലീ ലിപ് കിറ്റ്‌സ് ആയിരുന്നെങ്കിലും പിന്നീട് കൈലീ കോസ്‌മെറ്റിക്‌സ് ആയി മാറി. കൊവിഡ് പ്രതിസന്ധി മൂലം എന്റര്‍ടെയ്ന്റ്‌മെന്റ് ഇന്‍ഡസ്ട്രിയുടെ 2020ലെ മൊത്തം പ്രതിഫലത്തുക കുറഞ്ഞിട്ടുണ്ട്. 2019ആയി താരതമ്യം ചെയ്യുമ്പോള്‍ 20000 കോടി ഡോളറിന്റേതാണ് കുറവ്.