
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സഹോദരൻ കെ. ഭാസ്‌കരന് തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവി. ഉള്ള്യേരി പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ഇദ്ദേഹം മത്സരിച്ച ആറാം വാർഡിൽ സി.പി.എമ്മിലെ അസയിനാറാണ് 89 വോട്ടിന് ജയിച്ചത്. കെ.സുരേന്ദ്രന്റെ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി ബൈജു കൂമുള്ളി 50 വോട്ടിന് വിജയിച്ചു.