
മസ്കറ്റ് : 2030ലെ ഏഷ്യൻ ഗെയിംസിനുള്ള വേദിയായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയെ ഏഷ്യൻ ഒളിമ്പിക്സ് കൗൺസിൽ തിരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് ദോഹയ്ക്ക് കുറി വീണത്. വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സൗദി അറേബ്യയിലെ റിയാദിന് 2034ലെ വേദി അനുവദിച്ചു.2006ലെ ഏഷ്യൻ ഗെയിംസിന് വേദിയായിരുന്നത് ദോഹയാണ്. 2022 ലോകകപ്പ് വേദിയായ ഖത്തർ 2034 ഒളിമ്പിക്സ് വേദിക്കും ശ്രമിക്കുന്നുണ്ട്.