
ന്യൂഡൽഹി : 58 മിനിറ്റു കൊണ്ട് 46 വിഭവങ്ങൾ ഒരുക്കി തമിഴ്നാട്ടുകാരിയായ പെൺകുട്ടി ഇടംനേടിയത് യൂണികോ ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സിൽ. എസ്.എൻ ലക്ഷ്മി സായ് ശ്രീ എന്ന പെൺകുട്ടിയാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിഭവങ്ങൾ ഒരുക്കി റെക്കോർഡ് നേടിയിരിക്കുന്നത്. ലോക്ക്ഡൗൺ സമയത്താണ് മകൾ പാചക കലയിലേക്ക് ശ്രദ്ധ തിരിച്ചതെന്ന് ലക്ഷ്മിയുടെ അമ്മ എൻ. കലൈമാഗൾ പറഞ്ഞു. തന്റെ അമ്മയിൽ നിന്നാണ് പാചകം പഠിച്ചതെന്ന് ലക്ഷ്മി പറഞ്ഞു.
Tamil Nadu: A girl entered UNICO Book Of World Records by cooking 46 dishes in 58 minutes in Chennai yesterday. SN Lakshmi Sai Sri said, "I learnt cooking from my mother. I am very happy". pic.twitter.com/AmZ60HWvYX— ANI (@ANI) December 15, 2020
 
ചെന്നൈയിൽ നടന്ന പരിപാടിയിൽ തമിഴ്നാട്ടിലെ വ്യത്യസ്ഥ വിഭവങ്ങളാണ് ലക്ഷ്മി ഒരുക്കിയത്. പാചകത്തിൽ വിദഗ്ദ്ധ ആയതോടെ ലോക റെക്കോർഡിനായി പിതാവാണ് ലക്ഷ്മിയ്ക്ക് പ്രചോദനമേകിയത്. ഇതിനു മുമ്പ് 30 വിഭവങ്ങൾ ഒരുക്കിക്കൊണ്ട് കേരളത്തിൽ നിന്നുള്ള പത്തുവയസുകാരി സാൻവിയ്ക്കായിരുന്നു ഈ റെക്കോർഡ്.