dd

പന്തളം: അറുപതുകാരിയ വെട്ടിക്കൊന്ന് ജഡം ചാക്കിൽക്കെട്ടി വഴിയിൽ തള്ളി. അട്ടത്തോട് പാറയ്ക്കൽ വീട്ടിൽ സുശീലയാണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന അടുത്ത ബന്ധുവിനെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ എട്ടരയോടെ ആനിക്കനാട്ടുപടി ഇടയാടി സ്‌കൂൾ റോഡിൽ സമീപവാസിയാണ് ജഡം കണ്ടത്. ചാക്കിന്റെ വെളിയിലേക്കു പാദസരമണിഞ്ഞ കാൽ കണ്ടതോടെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പത്തനംതിട്ടയിൽ നിന്ന് വിരലടയാള വിദഗ്ദ്ധരായ ഷൈലജകുമാരി, രവികുമാർ ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസർ രമ്യ എന്നിവരും ഡോഗ് സ്‌ക്വാഡുംസ്ഥലത്തെത്തി തെളിവെടുത്തു.

ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ആർ. ബിനു, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസ്, പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ അമീഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി