
10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയില്‍ വിലയുള്ള മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡ്. അതുകൊണ്ട് തന്നെ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കും മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റ് ഒരു വെല്ലുവിളിയാണ്. ഫീച്ചറുകളുമായി പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കൃത്യമായ ഇടവേളകയില്‍ അവതരിപ്പിച്ചില്ല എങ്കില്‍ ഈ സെഗ്മെന്റില്‍ അടിപതറും. ഇത് മനസ്സിലാക്കി സാംസംഗ്, ഷവോമി, ഓപ്പോ, വിവോ എന്നിങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖരെല്ലാവരും ഈ വര്‍ഷവും ധാരാളം പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയ 5 താരങ്ങളെ പരിചയപ്പെടാം.
പോക്കോ X3
സെപ്തംബറിലാണ് പോക്കോ X3 വിപണിയിലെത്തിയത്. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 18,499 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപയുമാണ് പോക്കോ X3-യുടെ വിലകള്‍. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പോക്കോ X3 പ്രവര്‍ത്തിക്കുന്നത്. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയ്ക്ക് (1,080x2,340 പിക്സല്‍) 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, HDR10 സര്‍ട്ടിഫിക്കേഷന്‍ എന്നിവയുണ്ട്.
റിയല്‍മി 7 പ്രോ
സെപ്തംബറില്‍ തന്നെയാണ് റിയല്‍മിയുടെ 7 പ്രോ വിപണിയിലെത്തിയത്. റിയല്‍മി 7 പ്രോയുടെ 6 ജിബി റാം + 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8 ജിബി റാം + 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ് വില. മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് നിറങ്ങളില്‍ റിയല്‍മി 7 പ്രോ വാങ്ങാം.1080x2400 പിക്സല്‍ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ആണ് റിയല്‍മി 7 പ്രോയ്ക്ക്. 180Hz ടച്ച് സാംപ്ലിങ് റേറ്റും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഈ ഡിസ്പ്ലേയ്ക്കുണ്ട്. അഡ്രെനോ 618 GPU-യോടുകൂടിയ ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 720G SoC പ്രോസസ്സര്‍ ആണ് പ്രോ മോഡലിന്റെ കരുത്ത്. മാത്രമല്ല 65W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4500mAh ആണ് ബാറ്ററിയാണ്.
സാംസംഗ് ഗാലക്സി M31s
അഗസ്റ്റിലാണ് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗിന്റെ ഗാലക്സി M31s വിപണിയിലെത്തിയത്. 6 ജിബി, 8 ജിബി എന്നിങ്ങനെ രണ്ട് റാം പതിപ്പുകളില്‍ വില്പനക്കെത്തിയിരിക്കുന്ന സാംസംഗ് ഗാലക്സി M31s-യ്ക്ക് യഥാക്രമം 19,499 രൂപയും, 21,499 രൂപയുമാണ് വില. മിറാജ് ബ്ലാക്ക്, മിറാജ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വാങ്ങാം. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ One UI ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് ഹാന്‍ഡ് സെറ്റ് പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്പ്ലേയ്ക്ക് 420 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ്, ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയുണ്ട്. ഒക്ടാകോര്‍ എക്സിനോസ് 9611 SoC പ്രോസസ്സര്‍ 6 ജിബി/8 ജിബി റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസ്
ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള ജൂണിലാണ് തങ്ങളുടെ ആദ്യ പോപ്-അപ്പ് ക്യാമറയുള്ള ഫോണ്‍ വണ്‍ ഫ്യൂഷന്‍+ അവതരിപ്പിച്ചത്. ട്വലൈറ്റ് ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസ്സിന് 17,499 രൂപയാണ് വില. സ്റ്റോക്ക് ആന്‍ഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഹാന്‍ഡ് സെറ്റിന്. 2340x1080 പിക്സല്‍ റെസല്യൂഷനും എച്ച്ഡിആര്‍ 10 സപ്പോര്‍ട്ടുമുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ടോട്ടല്‍ വിഷന്‍ ഡിസ്പ്ലേയാണ് വണ്‍ ഫ്യൂഷന്‍ പ്ലസിന്. അഡ്രിനോ 618 ജിപിയുവിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 730 പ്രോസസറാണ് വണ്‍ ഫ്യൂഷന്‍ പ്ലസിന്റെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്. 15W ടര്‍ബോപവര്‍ ചാര്‍ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ബാറ്ററിയാണ്.
റെഡ്മി നോട്ട് 9 പ്രോ മാക്സ്
ഷവോമിയുടെ റെഡ്മി നോട്ട് 9 ശ്രേണിയിലെ പ്രീമിയം ഫോണ്‍ ആയ പ്രോ മാക്സ് മാര്‍ച്ചിലാണ് വില്പനക്കെത്തിയത്. 6 ജിബി + 64 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 18,499 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപയും ആണ് ഇപ്പോള്‍ റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില. അറോറ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, ഇന്റെര്‍സ്റ്റെല്ലര്‍ ബ്ലാക്ക് എന്നിങ്ങനെ 3 കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. MIUI 11 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 10-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.67-ഇഞ്ചുള്ള ഫുള്‍-HD+ (1080x2400 പിക്‌സല്‍) IPS ഡിസ്‌പ്ലേ ആണ് ഫോണിന്. 8 ജിബി LPDDR4X റാമുമായി പെയര്‍ ചെയ്തിട്ടുള്ള ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720G SoC ആണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്.33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,020mAh ബാറ്ററി ആണ് റെഡ്മി നോട്ട് 9 പ്രോ മാക്സില്‍.