മഡ്ഗാവ് : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ.85-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നായകൻ റോയ് കൃഷ്ണയായണ് ബഗാന്റെ വിജയഗോളടിച്ചത്. ആറു മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ബഗാൻ രണ്ടാം സ്ഥാനത്താണ്. എട്ടുപോയിന്റുമായി ഗോവ ആറാമതും. 13 പോയിന്റുള്ള മുംബയ് സിറ്റിയാണ് ഒന്നാമത്.

ഇന്നത്തെ മത്സരം

ഒഡിഷ Vs ബെംഗളുരു