
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിറകെ നഗരത്തിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ നഗരത്തിൽ പലയിടത്തും ഒരേ സമയം പ്രത്യക്ഷപ്പെടുകയായിരുന്നു.
വെൽഫെയർ പാർട്ടി സഖ്യത്തെ ചൊല്ലിയും കല്ലാമലയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന്റെ പേരിലും കെ. മുരളീധരൻ എം.പി പരസ്യമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോരിനിറങ്ങിയിരുന്നു.