
കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അന്തരിച്ച നടൻ തിലകന്റെ മകൻ ഷിബു തിലകന് തോറ്റു. തൃപ്പൂണിത്തുറ 25ആം ഡിവിഷനിലാണ് ഷിബു തിലകൻ മത്സരിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സിഎ ബെന്നിയാണ് ഈ ഡിവിഷനിൽ വിജയം നേടിയത്.
തൃപ്പൂണിത്തുറ നഗരസഭയിലെ 49 സീറ്റുകളിൽ 26 സീറ്റുകൾ എൽഡിഎഫും 15 സീറ്റുകൾ ബിജെപിയുമാണ് നേടിയത്. എട്ട് സീറ്റുകൾ മാത്രം നേടി കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വർഷങ്ങളായി ബിജെപിയോടൊപ്പം പ്രവർത്തിക്കുന്ന ഷിബു ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.