
തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി. പണ്ട് ഞാനേറ്റവും വെറുത്തിരുന്ന നേതാവായിരുന്നു പിണറായി എന്ന് പറഞ്ഞുതുടങ്ങുന്ന ജസ്ല, ഇപ്പോൾ താൻ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയുമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. അതേസമയം, തനിക്ക് അദ്ദേഹത്തോട് അന്ധമായ ആരാധനയോ പാർട്ടി അടിമത്വമോ ഇല്ലെന്നും ജസ്ല പറയുന്നു. 'Red Salute' എന്ന് പറഞ്ഞുകൊണ്ടാണ് ജസ്ല തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ചുവടെ:
'പണ്ട് ഞാനേറ്റവും വെറുത്തിരുന്ന നേതാവായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതും... അംഗീകരിക്കുന്നതും... ഉള്‍ക്കൊള്ളുന്നതും... മാതൃകാപരമാണ്.
അന്ധമായ ആരാധനയില്ല. പാര്‍ട്ടി അടിമത്വവുമില്ല. നിലപാടുകളോടും ഇടപെടലുകളോടുമുള്ള ആദരവ് മാത്രം.
തുടരണം ഭരണം.
വളരണം നാട്.
Red salute.'