family

ചെറുപ്പത്തിൽ തന്നെ നമ്മുടെ കുടുംബാരോഗ്യ ചരിത്രം മനസിലാക്കുകയാണ് ഭാവിയിൽ രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കാൻ പ്രധാന മാർഗം. നമ്മെ ആക്രമിക്കാൻ സാദ്ധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി അറിയാൻ കുടുംബാരോഗ്യ ചരിത്രം സഹായിക്കുന്നു.

മാതാപിതാക്കന്മാരിൽ നിന്നും ലഭിക്കുന്ന ജീനുകൾ നമ്മുടെ ആരോഗ്യത്തിലെ നിർണായക സ്വാധീനഘടകങ്ങളാണ്. വിശദമായ ആരോഗ്യചരിത്രം ലഭിക്കാൻ മൂന്ന് തലമുറ പിന്നോട്ട് നോക്കുക. ഇത് രോഗസാദ്ധ്യതകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നു.

ഹൃദയാഘാതം, അർബുദം എന്നിവയ്‌ക്കെതിരെ പ്രതിരോധം സ്വീകരിക്കാൻ, മുൻകൂട്ടി പരിശോധനകൾ നടത്താൻ ഈ ചരിത്ര പഠനം സഹായിക്കും. പാരമ്പര്യമായി രോഗസാദ്ധ്യതയുള്ളവർ ഇതനുസരിച്ച് ഭക്ഷണം ക്രമീകരിക്കുകയും, വ്യായാമം ശീലമാക്കുകയും തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കുകയും വേണം.