
ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിഖ് പുരോഹിതൻ ജീവനൊടുക്കി. ഹരിയാനയിലെ കർണാൽ സ്വദേശിയായ സാന്റ് ബാബാ രാം സിംഗാണാണ് ആത്മഹത്യ ചെയ്‌തത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തതാണെന്നാണ് പ്രാഥമിക നിഗമനം.
പുരോഹിതന്റെ മൃതദേഹത്തിന് അടുത്തുനിന്നായി ആത്മഹത്യാ കുറിപ്പും ലഭിച്ചു. "കർഷകരുടെ ദുരവസ്ഥയും സർക്കാരിന്റെ അടിച്ചമർത്തലും കണ്ട് തനിക്ക് വേദനയുണ്ട്.അവർക്ക് നീതി ലഭിക്കാത്തത് കാണുമ്പോൾ ദുഖം തോന്നുന്നുണ്ട്. ആരും കർഷകരുടെ അവകാശത്തിന് വേണ്ടിയോ സർക്കാർ അടിച്ചമർത്തുന്നതിന് എതിരായോ ഒന്നും ചെയ്തിട്ടില്ല. പലരും തങ്ങൾക്ക് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ തിരിച്ചുനൽകി പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ കർഷകരെ പിന്തുണച്ച് ഈ ദാസൻ സ്വയം ബലികഴിക്കുകയാണ്." കുറിപ്പിൽ ബാബാ രാം സിംഗ് പറഞ്ഞു.
അതേസയമം പുരോഹിതന്റെ മരണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ അനുശോചനം അറിയിച്ചു.
"കർനാലിൽ നിന്നുള്ള സന്ത് ബാബ റാം സിംഗ് കുണ്ട്ലി അതിർത്തിയിലെ കർഷകരുടെ അവസ്ഥയിൽ മനം നൊന്ത് ആത്മഹത്യ ചെയ്തു. ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു.നിരവധി കർഷകർ ജീവനൊടുക്കി. മോദി സർക്കാർ ക്രൂരതയുടെ എല്ലാ പരിധികളും മറികടന്നു. കർഷക വിരുദ്ധ നിയമങ്ങൾ ഉടൻ പിൻവലിക്കണം." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
करनाल के संत बाबा राम सिंह जी ने कुंडली बॉर्डर पर किसानों की दुर्दशा देखकर आत्महत्या कर ली। इस दुख की घड़ी में मेरी संवेदनाएँ और श्रद्धांजलि।
— Rahul Gandhi (@RahulGandhi) December 16, 2020
कई किसान अपने जीवन की आहुति दे चुके हैं। मोदी सरकार की क्रूरता हर हद पार कर चुकी है।
ज़िद छोड़ो और तुरंत कृषि विरोधी क़ानून वापस लो! pic.twitter.com/rolS2DWNr1