
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പ് എന്ന ചിത്രത്തിൽ ശെന്തിൽ കൃഷ്ണ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.താടിയും മുടിയും വളർത്തി വേറിട്ട രൂപത്തിലാണ് ശെന്തിൽ എത്തുക.പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെൻ ആണ് ഈ ത്രില്ലർ ചിത്രത്തിലെ നായിക.രണ്ടു ഗാനങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. തുടർ ചിത്രീകരണം എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.അലൻസിയർ, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, മനുരാജ്, സാജൽ സുദർശൻ എന്നിവരാണ് മറ്റു താരങ്ങൾ.നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ.കണ്ണൻ താമരക്കുളത്തിന്റെപട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ രവിചന്ദ്രൻ ദൃശ്യാവിഷ്കാരം നിർവഹിക്കുന്നു.