
മായാനദിക്കുശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന നാരദൻ ജനുവരി 10ന് എറണാകുളത്ത് ആരംഭിക്കും. അന്ന ബെന്നാണ് ടൊവിനോയുടെ നായിക. ഉണ്ണി ആറിന്റെ രചനയിൽ ഒരുങ്ങുന്ന നാരദന്റെ ഛായാഗ്രഹണം ജാഫർ സാദിഖ് നിർവഹിക്കുന്നു.നാൽപ്പതു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ശേഖർ മേനോൻ സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കലിംഗലും ചേർന്നാണ് നാരദൻ നിർമ്മിക്കുന്നത്. മായാനദിയുടെ നിർമാതാവും സന്തോഷ് ടി. കുരുവിളയാണ്. വൈറസിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ.അതേസമയം ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലാണ് അന്ന ബെൻ ഒടുവിൽ അഭിനയിച്ചത്. സണ്ണി വയ് നാണ് നായകൻ. അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ഈ ചിത്രത്തിൽ അഭിനേതാവാണ്.അച്ഛനും മകളുമായാണ് ബെന്നിയും അന്നയും അഭിനയിക്കുന്നത്.