forty

നാല്‌പതുകളിൽ ആരോഗ്യകാര്യത്തിൽ അതീവശ്രദ്ധ പുലർത്തുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും വാർദ്ധക്യത്തിലും ആരോഗ്യം ഉറപ്പാക്കും. വൈദ്യപരിശോധന, സ്‌ക്രീനിംഗ് പരിശോധനകൾ എന്നിവ കൃത്യമായ ഇടവേളകളിൽ നടത്തണം. ആരോഗ്യകരമായ ഭക്ഷണശീലം പരമപ്രധാനമാണ്. കൂടുതൽ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം സാധാരണ നിലയിലാക്കുന്നു. കൊളസ്‌ട്രോൾ നില കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിറുത്താനും ഇത് സഹായിക്കും. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് പരിശോധിച്ച് ക്രമീകരിക്കേണ്ടത് പരമപ്രധാനമാണ്. 40 വയസ് മുതൽ ആഴ്ചയിൽ നാല് ദിവസമെങ്കിലും 30 മിനിറ്റ് വീതം കാർഡിയോ വ്യായാമങ്ങൾ ചെയ്യുക. എന്നാൽ ഇത്തരം വ്യായാമമുറകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ഹൃദ്രോഗവിദഗ്ദ്ധന്റെ നിർദേശം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അരക്കെട്ടിന്റെ ചുറ്റളവ്, ബോഡി മാസ് സൂചിക, ശരീരഭാരം എന്നിവയും കൃത്യമായും നിരീക്ഷിക്കുകയും മാതൃകാ അളവുകൾ ഉറപ്പാക്കുകയും വേണം.