
സാൾട്ട് & പെപ്പർ ഇറങ്ങി ഒമ്പത് വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ കഥാപാത്രങ്ങൾ വീണ്ടും ഒന്നിക്കുന്നു. ആദ്യഭാഗത്തിലെ കുക്ക് ബാബു എന്ന കഥാപാത്രത്തെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ബാബുരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. ലാലും ശ്വേതാ മേനോനും ബാബുരാജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഒവിയ, സണ്ണി വെയ്ൻ, ലെന, രചന നാരായണൻകുട്ടി, ഓർമ ബോസ് സൈനുദ്ദീൻ , സുധീർ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോർ ജ്ജ്.സംഗീതം ബിജിബാൽ , ഛായാഗ്രഹണം ജെയിംസ് ക്രിസ്. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ ആന്റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സജീഷ് മഞ്ചേരി ആണ്.