
അഹമ്മദാബാദ് ഇന്റർനാഷണൽ ചിൽഡ്രൻ ഫിലിം ഫെസ്റ്റിവലിൽ മാധവരാമദാസ് സംവിധാനം ചെയ്ത ഇളയരാജ മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കി. മികച്ച നടനായി ഗിന്നസ് പക്രു തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ചിത്രത്തിനുള്ള ഗോൾഡൻ കൈറ്റ് പുരസ് കാരവും ഇളയരാജ കരസ്ഥമാക്കി. മികച്ച സംഗീത സംവിധായകനായി രതീഷ് വേഗ അർഹനായി. തൃശൂർ റൗണ്ടിൽ കടല വിൽക്കുന്ന വനജൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഗിന്നസ് പക്രു അവതരിപ്പിച്ചത്. ഗിന്നസ് പക്രുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു വനജൻ. ഹരിശ്രീ അശോകൻ, അനിൽ നായർ, ഗോകുൽ സുരേഷ്, മാസ്റ്റർ ആദിത്ത്, ബേബി ആർദ്ര എന്നിവരാണ് മറ്റു താരങ്ങൾ.മാധവരാമദാസിന്റെ കഥയ്ക്ക് സുദീപ് ടി. ജോർജാണ് തിരക്കഥ ഒരുക്കിയത്.